തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയതായി തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.നാളെ (ഡിസംബർ-18) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി നൽകിയതായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. ഇതും തികച്ചും തെറ്റായ വാർത്തയാണ്, നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പു നൽകിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.