*"ജനസംഖ്യാനുപാതികമായി റവന്യൂ ഓഫീസുകൾ പുന:സംഘടിപ്പിക്കണം " -- കെ.ആർ.ഡി.എസ്.എ*

ആറ്റിങ്ങൽ ....... കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ അടിസ്ഥാന ശിലകളായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസുകളും, താലൂക്ക് ഓഫീസുകളും ഉൾപ്പെടെയുള്ളവ ജനസംഖ്യാ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
         ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ (കാനം രാജേന്ദ്രൻ നഗർ) നടന്ന സമ്മേളനം കെ.ആർ.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി. ശ്രീകുമാർ
 ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് അനീഷ് വി.പി അധ്യക്ഷത വഹിച്ചു.
         ജില്ലാ പ്രസിഡന്റ്‌ ആർഎസ് സജീവ് സംഘടനാ റിപ്പോർട്ടും,ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി വർക്കല സജീവ് വാർഷിക റിപ്പോർട്ടും, താലൂക്ക് ട്രഷറർ ദിലീപ് എം.കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
  ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി. വേണു, കെ.ആർ.ഡി.എസ്‌.എ സംസ്ഥാന സെക്രട്ടറി ആർ. സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം കെ. സുരകുമാർ, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. സുൽഫീക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സന്തോഷ്‌. വി, എം.മനോജ്‌കുമാർ, താലൂക്ക് കമ്മിറ്റി അംഗങ്ങളായ കൗസു റ്റി.ആർ, അജിത്ത്.ജി, മഞ്ജു കുമാരി എന്നിവർ സംസാരിച്ചു.
       

പുതിയ ഭാരവാഹികളായി സന്തോഷ്‌ കുമാർ.ആർ (പ്രസിഡന്റ്), വർക്കല സജീവ് (സെക്രട്ടറി), അനീഷ് വി.പി, ഷിബു. ജി (വൈസ് പ്രസിഡന്റുമാർ), അജിത്ത്. ജി, കൗസു റ്റി.ആർ (ജോയിന്റ് സെക്രട്ടറിമാർ), ദിലീപ്. എം.കെ (ട്രഷറർ), വനിതാ കമ്മിറ്റി സെക്രട്ടറിയായി ആശ എൻ.എസ്, പ്രസിഡൻറായി ഉത്പ്രേഷ ജെ.ജി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.