പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സുള്ള പുരുഷനാണ് തൂങ്ങിമരിച്ചത്.ചികിത്സയ്ക്കായി ഈ മാസം 14നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.