ഇന്നലെ ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് Dyfi യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിന്റെ തുടർച്ചയെന്നോണം ഇന്ന് വൈകുന്നേരം ആലംകോട് ഹൈസ്കൂളിന് സമീപമുള്ള യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ വീട് ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ ശക്തമായ പ്രതിഷേധ പ്രകടനം നടത്തുന്നു. നവകേരള സദസുമായി ബന്ധപ്പെട്ട് ആലങ്കോടും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.