അങ്കമാലി കറുകുറ്റി സാംസ്കാരിക വേദിയുടെ ന്യൂ ഇയർ കാർണിവലിന് ഹെൽമറ്റ് കയ്യിലേന്തിയ പപ്പാഞ്ഞി. കറുകുറ്റിയിൽ നാഷണൽ ഹൈവേയോട് ചേർന്നുള്ള വിശാലമായ ഗ്രൗണ്ടിലാണ് കാർണിവൽ ഒരുക്കിയിരിക്കുന്നത്.
റോഡപകട ബോധവൽക്കരണത്തിന്റെ ഭാഗമായി ഹെൽമെറ്റ് കയ്യിലേന്തിയ ന്യൂ ഇയർ പപ്പാഞ്ഞിയാണ് ഈ വർഷത്തെ പ്രധാന ആകർഷണം.നാട്ടിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളിൽ ഏറെയും അശ്രദ്ധ മൂലമായതിനാൽ ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിവിധ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.