കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ലക്ഷണമൊത്ത സാമൂഹ്യവിരുദ്ധരാണ് എന്ന് തെളിയിച്ചിരിക്കുന്നു. ഈ അഴിഞ്ഞാട്ടം ഇനിയും അനുവദിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.നവകേരള സദസ്സിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും ബോധപൂര്‍വം അക്രമം സൃഷ്ടിക്കുകയുമാണ് അവരുടെ രീതി. വെഞ്ഞാറമൂട്ടില്‍ ബിജെപി - ആര്‍എസ്എസ് സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടുകയറി അക്രമം നടത്തി. ആറ്റിങ്ങല്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും വീടുകയറി അക്രമം നടത്തുകയും ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കലാപത്തിന് ആഹ്വാനം കൊടുക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സതീശന്‍ ജനാധിപത്യത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. വി ഡി സതീശന്റെ ആഹ്വാനവും കേട്ട് നാടിന്റെ സ്വസ്ഥത തകര്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിരോധമുയര്‍ത്തുമെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേര്‍ത്തു.