മടവൂർ ഗ്രാമപഞ്ചായത്തിൽ പൊതു കളിസ്ഥലത്തിനായുള്ള നടപടി സ്വീകരിക്കണം അടൂർ പ്രകാശ് എം പി

മടവൂർ : മടവൂർ മാർക്കറ്റിനുള്ളിൽ അനുവദിച്ച ഓപ്പൺ ജിമ്മിനും വോളിബോൾ കോർട്ട് നവീകരണത്തിനു മായുള്ള ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഏഴ് ലക്ഷം പാഴാക്കിയ സിപിഎമ്മിന്റെ യുവാക്കളോടുള്ള രാഷ്ട്രീയ വിരോധം തിരിച്ചറിയുക

,തകർന്ന് വീഴാറായ മടവൂർ കമ്മ്യൂണിറ്റി ഹാൾ പൊളിച്ച് യുവാക്കളുടെ ചിരകാല സ്വപ്നമായ സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാക്കുക,

 പൊതു കളിസ്ഥലത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മടവൂർ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മടവൂർ ഡിവിഷൻ അംഗം എസ്.ആർ അഫ്സലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികളായ എ.ഹസീന, അംഗങ്ങളായ സിമി സതീഷ്,സുജീന മഖ്ദൂം എന്നിവർ നടത്തിയ ഏകദിന ഉപവാസം സമരത്തിന് മടവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഉപവാസ സമരം മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.

മടവൂർ ഗ്രാമപഞ്ചായത്തിൽ പൊതു കളിസ്ഥലത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി നടപ്പിലാക്കണമെന്നും സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.റിഹാസ്,നാവായിക്കുളം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അനീഷ്‌കുമാർ,കിളിമാനൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഹമ്മദ് കബീർ,ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി ഗിരി കൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജെ.സജികുമാർ,ബാൻഷാ ബഷീർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ ജിഹാദ്,നിയോജക മണ്ഡലം പ്രസിഡന്റ്‌ എ അജാസ് പള്ളിക്കൽ,ആർ.അനിൽകുമാർ,മഖ്ദൂം തോളൂർ, ആർ രാധുൽ കൃഷ്ണൻ റിയാസ് എസ് വേട്ടക്കാട്ടുകോണം,വി.എം മിഥുൻ കൃഷ്ണൻ,വരദരാജൻ പിള്ള,മഹിളാ കോൺഗ്രസ്‌ നാവായിക്കുളം ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.സന്ധ്യ, ബീന സിറാജ് തുടങ്ങിയ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രെസ്സിന്റെയും പ്രവർത്തകർ, പോഷക സംഘടന നേതാക്കന്മാർ,,വിവിധ ക്ലബ്ബുകൾ തുടങ്ങിയവർ ഉപവാസ സമരത്തിൽ ഐക്യദാർഢ്യം അർപ്പിച്ചു.

ഇന്ത്യ ഖേലോ അണ്ടർ 18 ഫുട്ബോൾ ടീമിൽ സെലക്ഷൻ ലഭിച്ച രഞ്ജിത്തിനും നഗരൂർ ശ്രീ ശങ്കര കോളേജിൽ വൈസ് ചെയർപേഴ്സൺ ആയി വിജയിച്ച സുറുമിക്കും ഉപവാസ സമരത്തിൽ ആദരവ് നൽകി.