*ആരോഗ്യപ്രവർത്തകരെ* *ആദരിച്ചു*

ഡിസംബർ 1, എയ്ഡ്സ് ദിനത്തിൽ തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലെ JRC കേഡറ്റുകൾ വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി. സ്കൂൾ JRC യൂണിറ്റിന്റേയും, ബയോളജി സബ്ജക്ട് കൗൺസിലിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ JRC കൗൺസിലർ ദിവ്യ സ്വാഗതം ആശംസിച്ചു. സ്കൂൾപി.റ്റി.എ പ്രസിഡന്റ് E. നസീർ, SMC ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, SMC വൈസ് ചെയർമാൻ മധുസൂദനൻ നായർ, HM. സുജിത്ത്.S, സ്റ്റാഫ് സെക്രട്ടറി. ജാസ്മിൻ H. A, സീനിയർ മെഡിക്കൽ ഓഫീസർ ഡോ: രമാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. JRC കൗൺസിലർ. സിന്ധു , സൗമ്യ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിസാർ അഹമ്മദ് നന്ദി അറിയിച്ചു.

കുട്ടികൾ സ്വയം തയ്യാറാക്കി നൽകിയ ആശംസാ കാർഡുകൾ അവരുടെ മനസ്സ് തന്നെയാണന്നും, ഇത് ഏറെ സന്തോഷം നൽകുന്നുവെന്നും ഡോ: രമാദേവി പറഞ്ഞു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും JRC കേഡറ്റുകൾ റെഡ് റിബൺ നൽകി.