പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി യെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂറോളജിസ്റ്റ് ഡോക്ടർ അബ്ദുൽ സലാമാണ് പരിശോധന നടത്തുന്നത്. മഅദനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കി.സ്ട്രോക്, ക്രിയാറ്റിൻ അളവിൽ വ്യതിയാനം എന്നിവ മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു മഅദനിയെ ചികിത്സയ്ക്കായി എത്തിച്ചത്. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.