സംസ്ഥാന സർക്കാർ വിതരണം നടത്തുന്ന വിവിധ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് നിക്ഷേധിക്കുന്നതിനെതിരേ എൽഡിഎഫ് നേതൃത്വത്തിൽ കരവാരംപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സിപിഐ എം കിളിമാനൂർ ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ കരവാരം ലോക്കൽകമ്മറ്റിയംഗം രതീഷ് അധ്യക്ഷനായി. യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ജി എൽ അജീഷ് , ജനതാദൾ സംസ്ഥാന കൗൺസിൽ അംഗം സജീർ രാജകുമാരി സിപിഐ എം നേതാക്കളായ എം കെ രാധാകൃഷ്ണൻ , എസ് എം റഫീക്ക് , എസ്സ് . മധുസൂദനക്കുറുപ്പ്, വഞ്ചിയൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.