യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ വരാനിരിക്കെ ഡോളറിന്റെ മൂല്യത്തില്‍ മാറ്റം പ്രതീക്ഷിക്കാം. അതേസമയം രാജ്യത്ത് റിസര്‍വ് ബാങ്കിന്റെ വായ്പാനയ തീരുമാനവും നിര്‍ണായകമാകും. നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാല്‍ രൂപയുടെ മൂല്യത്തെ ബാധിക്കുന്ന സാഹചര്യവും പ്രതീക്ഷിക്കുന്നുണ്ട്.ആറ് കറന്‍സികളുമായി താരതമ്യം ചെയ്ത് കരുത്തു സൂചിപ്പിക്കുന്ന ഡോളര്‍ സൂചികയാകട്ടെ 0.09 ശതമാനം താഴ്ന്ന് 103.62 നിലയിലാണ് വ്യാപാരം നടക്കുന്നത്. അസംസ്‌കൃത എണ്ണ വിലയാകട്ടെ നേരിയതോതില്‍ താഴ്ന്ന് ബാരലിന് 77.99 ഡോളര്‍ നിലവാരത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ ഓഹരി സൂചികകളില്‍ കുതിപ്പ് തുടരുകയുമാണ്.