ചിറയിൻകീഴ്: ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിന് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് വേദിയാകും. നേരത്തെ ശാർക്കര ദേവീ ക്ഷേത്ര മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. 21 രാവിലെയാണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്.
നവകേരള സദസിനു ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കരുതെന്ന് കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ വേദിയും മാറ്റിയിരുന്നു. ഇതോടെയാണ് ശാർക്കര ദേവീ ക്ഷേത്ര മൈതാനത്തു നിന്നും നവകേരള സദസ്സ് വേദി മാറ്റാൻ പാർട്ടി തലത്തിൽ തീരുമാനമായത്.