മലപ്പുറം ചക്കുവളവ്,കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം, കടകംപള്ളി,ആനയറ പുളിക്കൽ ബീന (44) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
ഇതിൽ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളാണ്. മുൻപ് ഇവർ തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ജോലി ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറായ ഇയാളുടെ സഹായത്തോടെ LBS Centre for Science and Technology യുടെ പേരിൽ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും, സർക്കുലറുകളും മറ്റും അയച്ചാണ് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും പോലീസിന്റെ പിടിയിലായിട്ടുണ്ട്.