ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്ക് വിളയിൽ പുത്തൻവീട്ടിൽ (കല്ലുവിള) റ്റി.ആർ.രാജുക്കുട്ടൻ (63) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. റിട്ട കെ.എസ്.ആർ.റ്റി.സി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ആറ്റിങ്ങൽ നഗരസഭ 8-ാം വാർഡ് കൗൺസിലറും, സിപിഎം നേതാവുമായ ആർ.എസ്.അനൂപിന്റെ പിതാവാണ് രാജുക്കുട്ടൻ. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ : സുലേഖ
മക്കൾ : ആർ.എസ്.അരുൺ, ആർ.എസ്.അനൂപ്, ആർ.എസ്.അശ്വതി.
മരുമക്കൾ : ബിജു.ആർ, അഞ്ചുകൃഷ്ണ, അർത്ഥന