കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്.
കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് നടത്തിയ വാഹന പരിശോധയ്ക്കിടെ കാരേറ്റ് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ എസ്ഐമാരായ വിജിത്ത് കെ നായർ, രാജികൃഷ്ണ, ഷജിം എസ് സിപിഒ ഷിജു, ഷാജി, സിപിഒ കിരൺ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.