സംസ്ഥാനത്ത് സ്വര്‍ണവില കുറയാതെ തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില 47000ത്തിലേക്ക് കടക്കും.ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. പിന്നീട് 15ന് സ്വര്‍ണവില കുറഞ്ഞെങ്കിലും 18 മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കിടെ 1500 രൂപയാണ് വര്‍ധിച്ചത്.