കുതിച്ചുയർന്ന് സ്വർണവില;വീണ്ടും 46,000ന് മുകളില്‍; ഒറ്റയടിക്ക് കൂടിയത് 800 രൂപ

കൊച്ചി: ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളില്‍ എത്തി സ്വര്‍ണവില. ഇന്ന് 46120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5765 രൂപയായി.

നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ സ്വര്‍ണവിലയുടെ തിരിച്ചുവരവ്.