കിളിമാനൂർ സരള ജംഗ്ഷനിലെ ഓട്ടോഡ്രൈവറായിരുന്ന കിളിമാനൂർ അടയമൺ,തൊളിക്കുഴി, വട്ടലിൽ വീട്ടിൽ ബൈജു (കുഞ്ചു - 45) അന്തരിച്ചു.


 കിളിമാനൂർ സരള ജംഗ്ഷനിലെ ഓട്ടോഡ്രൈവറായിരുന്ന കിളിമാനൂർ അടയമൺ,തൊളിക്കുഴി, വട്ടലിൽ വീട്ടിൽ ബൈജു (കുഞ്ചു - 45) അന്തരിച്ചു.

 കഴിഞ്ഞ എട്ടുമാസത്തോളമായി കരൾ സംബന്ധമായും മറ്റ് പലവിധ അസുഖങ്ങളാലും തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് SSPMICU വിൽ ചികിത്സ തുടരെ ഉച്ചയ്ക്ക് 2.30 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

 മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കേശവപുരം കമ്മ്യൂണിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 7. 30 മണിയോടെ സഹോദരൻ ബിജുവിന്റെ വീടായ തൊളിക്കുഴി,മിഷ്യൻകുന്ന്, സൗപർണികയിൽ എത്തിക്കും. പൊതുദർശനവും അനുബന്ധ ചടങ്ങുകൾക്കും ശേഷം രാവിലെ 11:00 മണിയോടെ കിളിമാനൂർ സരള ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ പത്ത് മിനിട്ടോളം സഹപ്രവർത്തകരും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിക്കും. ശേഷം 11.30 മണിയോടെ കിളിമാനൂർ കാനറ സമത്വ തീരത്തിൽ സംസ്കാരം നടക്കും.

സി പി ഐ പുതിയ കാവ് ബ്രാഞ്ച് കമ്മിറ്റി അംഗവും AlTUC ഓട്ടോ റിക്ഷാത്തൊഴിലാളി യൂണിയൻ ഭാരവാഹിയുമായിരുന്നു മരണപ്പെട്ട ബൈജു.

ഭാര്യ - നിഷ
മകൻ - ആദിത്യൻ