കോളേജ് അസോസിയേഷന്‍ ട്രസ്റ്റിലൂടെ 3.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി

കോളേജ് അസോസിയേഷന്‍ അംഗങ്ങള്‍ രൂപീകരിച്ച ട്രസ്റ്റ് വഴിയുള്ള നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ കോളേജുകളിലേക്കുള്ള അഡ്മിഷന്‍ ഫീസ് വാങ്ങിയ ഇനത്തിലാണ് 3.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്. രജിസ്‌ട്രേഷന്‍ എടുത്ത കാലയളവിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ നികുതിവിധേയമായ സേവനങ്ങള്‍ നടത്തിയ വകയില്‍ ഏകദേശം 62 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ അന്വേഷണം നടന്നുവരുന്നു. അന്വേഷണം നടത്തിയ കാഞ്ഞങ്ങാട് ഇന്റലിജന്‍സ് യൂണിറ്റിന് അഭിനന്ദനങ്ങള്‍.
#GST #gstfraud #keralagst