അതിനിടെ ഇരുവരും കാഞ്ചീപുരം ന്യൂ റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്ന് പ്രതികളെ പിടികൂടുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ അരിവാളുകൊണ്ട് വെട്ടി രക്ഷപ്പെടാൻ ശ്രമിച്ച ഇവർക്ക് നേരെ സബ് ഇൻസ്‌പെക്ടർ സുധാകർ വെടിയുതിർക്കുകയായിരുന്നു.
ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ രാമലിംഗം, കോൺസ്റ്റബിൾ ശശികുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.