യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ ആലംകോട് hss ന് സമീപത്തുള്ള വീട് ആക്രമിച്ച് വീട്ടിലുണ്ടായിരുന്ന അമ്മയെയും ഭാര്യയെയും ഒരു വയസ്സ് പ്രായമായ കുഞ്ഞിനേയും ഉൾപ്പടെ പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു കരവാരം ഗ്രാമ പഞ്ചായത്തിലും ആലംകോട് ടൗണിലും നാളെ (22-12-2023) വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തു.
എല്ലാ വ്യാപാര സുഹൃത്തുക്കളും വാഹനം ഉടമകളും തൊഴിലാളികളും അടങ്ങുന്ന പൊതു സമൂഹം സഹകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.