ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

പത്തനംതിട്ട:ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്നും രാവിലെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.