തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇടിവ്. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം ഒന്നര ലക്ഷം തീര്‍ത്ഥാടകർ കുറവാണ്. ഈ ദിവസത്തെ വരുമാനത്തില്‍ 20.44 കോടിയുടെ കുറവ് രേഖപ്പെടുത്തി. ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു.അരവണ വരുമാനത്തിലും കുറവുണ്ട്. ഈ വര്‍ഷം അരവണയിലൂടെ ലഭിച്ചത് 61.91 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 73.75 കോടിയാണ്. 11 കോടിയുടെ കുറവാണുള്ളത്.
അപ്പം വില്‍പനയിലൂടെ 8.99 കോടിയാണ് 28 ദിവസത്തില്‍ ലഭിച്ചതെങ്കില്‍ 2022ല്‍ ഇത് 9.43കോടി രൂപയായിരുന്നു. 44 ലക്ഷത്തിന്റെ കുറവാണുള്ളത്. ഈ വര്‍ഷത്തെ കാണിക്ക വരുമാനം 41.8 കോടി രൂപയാണെങ്കില്‍ 2022ല്‍ കാണിക്ക വരുമാനം 46.45 കോടി രൂപയാണ്. 4.65 കോടി രൂപയുടെ കുറവുണ്ടായി.