*കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎൻ.1' സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രം*.

തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആർ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

ആർടിപിസിആർ പരിശോധനയിലാണ് 79കാരന് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു.