കിളിമാനൂർ - കാരേറ്റ്, ദേവസ്വം ബോർഡ് ഹൈസ്കൂളിൽ എസ്എസ്എൽസി വിജയികളെ അനുമോദിക്കലും,വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

കിളിമാനൂർ - കാരേറ്റ്, ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികളേയും അഭിനന്ദിയ്ക്കുകയും, സ്കൂളിൽ രണ്ട് ക്ലാസ് കെട്ടിടങ്ങളുടെ പുനിർ നിർമ്മാണ ഉദ്ഘാടനവും നടപ്പാതയിൽ ഇന്റർലോക്ക് പാകൽ , ഖോ ഖോ കോർട്ട് ഉദ്ഘാടനം എന്നിവയും നടന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ സമ്മേളനം ഉദ്ഘാടം ചെയ്തു. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്, മൊമെന്റൊ, മെഡൽ എന്നിവ നല്കിയാണ് അഭിനന്ദിച്ചത്.

നാല് കെട്ടിടങ്ങളുടെ പുനർ നിർമ്മാണത്തിനും, ചുറ്റുമതിൽ നവീകരണത്തിനും 
പിടിഎ,എസ്എംസി നല്കിയ നിവേദനത്തിൽ അപ്പോൾത്തന്നെ തുടർ നടപടിക്കായി ദേവസ്വം ബോർഡ് അസിസ്റ്റ് എഞ്ചിനിയർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശം നല്കുകയും ഉണ്ടായി.
സമ്മേളനത്തിൽ വ്യക്തിത്വ വികസന ക്ലാസും,സ്കൂളിലെ കായിക വിദ്യാർത്ഥികൾക്ക് കാരേറ്റ് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത ജെഴ്സിയുടെ ഉദ്ഘാടനവും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ജെ.കെ.ദിനിൽ നിർവ്വഹിച്ചു.

പിടിഎ പ്രസിഡന്റ് 
സി.വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് കവിത ആർ.എസ് സ്വാഗതം പറഞ്ഞു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി,ജില്ല പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐഷാറഷീദ്, 
ഡി.രഞ്ജിതം,കാരേറ്റ് ലയൺസ് ക്ലബ് പ്രസിഡന്റ്, കെ.അപ്പുക്കുട്ടൻ നായർ,ബിജി,ജോസ് എപി,ഐ.ബി.ബീന,
സമീർ.പി.എസ് തുടങ്ങിയവർ സംസാരിച്ചു.