കൊച്ചി: 'മല്ലു ട്രാവലര്‍' യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ നടത്തിയത്. ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കി. കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
ലൈംഗികമായി ഉപദ്രവിച്ചു. 15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നത്. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.