എഐടിയുസി ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു.

എഐടിയുസി ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു.
 തൊഴിൽ നിയമങ്ങളെയും, തൊഴിലാളികൾ ദീർഘകാലമായി നേടിയെടുത്ത അവകാശങ്ങളെയും തകർക്കുന്ന നയങ്ങളും സമീപനങ്ങളും ആണ് ഇന്ത്യ ഭരിക്കുന്ന ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഗവൺമെന്റ് നടപ്പിലാക്കുന്നതെന്നും അത്തരം നയങ്ങൾക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉദ്ഘാടകൻ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സംഘടിത തൊഴിലാളി പ്രസ്ഥാനം എന്ന നിലയ്ക്ക് എ ഐ ടി യു സി രാജ്യത്തിലെ തൊഴിലാളികളെ നയിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ തൊഴിലാളി സംഘടനയാണ്. തൊഴിലാളികളുടെ സംഘശക്തിയും, അവകാശ സമരങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിലേക്കുള്ള നയങ്ങളും പരിപാടികളും സംഘടനാ സമ്മേളനങ്ങളിലൂടെ തീരുമാനിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ചെറുന്നിയൂർ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു. ഒറ്റൂർ മോഹനൻ രക്ത സാക്ഷി പ്രമേയവും ചെറുന്നിയൂർ ബാലകൃഷ്ൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് AITUC സംസ്ഥാന വർക്കിംഗ് കൗൺസിൽ അംഗം മനോജ് ബി. ഇടമന, CPI ആറ്റിങ്ങൽ മണ്ഠലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, വക്കം മോഹൻദാസ്, അഡ്വ. എം. മുഹസിൻ എന്നിവർ സംസാരിച്ചു. 15 അംഗ മണ്ഠലം കമ്മിറ്റിയേയും, ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്ത സമ്മേളനം, AITUC മണ്ഠലം കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. എം.മുഹസിൻ, സെക്രട്ടറിയായി മുഹമ്മദ് റാഫി എന്നിവരേയും തിരഞ്ഞെടുത്തു.