തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.തോക്കുമായെത്തിയ ജഗൻ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസാണ് ജഗനെ കസ്റ്റഡിയിലെടുത്തത്.