ആറ്റിങ്ങലില്‍ വീട് കുത്തിത്തുടര്‍ന്ന് മോഷണം നടത്തിയ രണ്ട് പ്രതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വീട് കുത്തിത്തുടര്‍ന്ന് മോഷണം നടത്തിയ രണ്ട് പ്രതികള്‍ അറസ്റ്റില്‍ മാമത്തുള്ള നിജാമിന്റെ വീടിന്റെ മുന്‍വശം വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 3000 രൂപയുമാണ് മോഷണം പോയത്. അരുവിക്കര ചെറിയ കൊണ്ണി കടമ്പനാട്ട് പങ്ങയില്‍ കോണം പുത്തന്‍വീട്ടില്‍ നിന്നും ചാലുവിള കനാല്‍ പുറമ്പോക്ക് പുതുവല്‍വിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (55), വര്‍ക്കല മുണ്ടയില്‍ വലിയ ഞെട്ടറ വീട്ടില്‍ വാടകയ്ക്ക് താമസം വിക്രമന്‍ (34)എന്നിവരാണ് അറസ്റ്റിലായത് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ മുരളീകൃഷ്ണന്‍, എസ്. ഐ മാരായ അഭിലാഷ് നുജുമുദീന്‍ എ.എസ് .ഐ രാജീവന്‍ സീനിയര്‍ സി. പി. ഓ മനോജ് കുമാര്‍ സി. പി. ഓ റിയാസ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ വില്പന നടത്തിയതും പണയം വെച്ചതുമായ മോഷണ മുതലുകള്‍ കണ്ടെടുത്തി. മണികണ്ഠന്‍ പാങ്ങോട്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നീ സ്‌റ്റേഷനുകളിലെ കൊലപാതകം മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.