കൂട്ടം തെറ്റിയ കുഞ്ഞു മാളികപ്പുറത്തിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ...

ശബരിമല ദർശനത്തിന് എത്തിയ ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ എത്തിയ തമിഴ് തീർത്ഥാടക സംഘത്തിലെ കുഞ്ഞ്മാളികപ്പുറം ബസ്സിൽ ഉറങ്ങുന്നത് അറിയാതെ പമ്പയിൽ ഇറങ്ങിയ തീർത്ഥാടകർ വാഹനം വിട്ട് പോയതിനുശേഷമാണ് തങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബസ്സ് പമ്പയിൽ നിന്നും നിലക്കലിലേക്ക് യാത്ര തിരിച്ചിരുന്നു...
കുട്ടിയെ നഷ്ടപ്പെട്ട വിവരം വയർലെസ്സിലൂടെ അറിഞ്ഞ , പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിലെ എ എം വിമാരായിരുന്ന ജി അനിൽകുമാറും ആർ രാജേഷും ഉടൻ തന്നെ ഉണർന്നു പ്രവർത്തിക്കുകയും അട്ടത്തോട് വച്ച് സംശയം തോന്നി ബസ് തടഞ്ഞു പരിശോധന നടത്തിയതിൽ പിന്നിലെ സീറ്റിൽ സുഖ സുഷുപ്തിയിൽ ആയിരുന്ന കുഞ്ഞു മാളികപ്പുറത്തെ കണ്ടെത്തി. ബസ്സിൽ കുട്ടി ഉറങ്ങുന്നുണ്ടെന്ന് വിവരം അപ്പോഴും കണ്ടക്ടറോ ഡ്രൈവറോ തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം ....
കുട്ടിയെയും വാരിയെടുത്ത് തോളിൽ ഇട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്വന്തം വാഹനത്തിൽ കുട്ടിയെ സുരക്ഷിതയായി പമ്പയിൽ ബന്ധുക്കളെ ഏൽപ്പിച്ചപ്പോൾ അയ്യപ്പസ്വാമിയുടെ കരുണ പ്രത്യക്ഷത്തിൽ അനുഭവിച്ചറിഞ്ഞ ആശ്വാസത്തിലായിരുന്നു കുടുംബം. 

ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ എത്തുന്നവർ സ്വന്തം കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കുക .... സുരക്ഷിതമായ തീർത്ഥാടനമാകട്ടെ ലക്ഷ്യം....

#Sabarimala 
#safezone