ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള . ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‌സ്വാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.