*ആറ്റിങ്ങൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു*

ആറ്റിങ്ങൽ: നഗരസഭയുടെ തനതുഫണ്ടിൽ നിന്നും 3,92411 രൂപ ചിലവഴിച്ചാണ് 43 ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം, ഓവർകോട്ട്, മഴക്കോട്ട്, സോപ്പ് എന്നിവ വിതരണം ചെയ്തത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, ഹെൽത്ത് ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സലീന, സെക്ഷൻ ക്ലർക്ക് ഷൈനു, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.