ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം.ഇക്കഴിഞ്ഞ മേയിലാണ് 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആരോൺ എന്ന യുവാവിന്റെ മുഖത്ത് ഇടതു കണ്ണ് വച്ചുപിടിപ്പിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിയായ ആരോണ്‍ ജെയിംസാണ് ലോകത്ത് കണ്ണ് മാറ്റി വെച്ച് ജീവിക്കുന്ന ആദ്യ മനുഷ്യൻ.ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ആരോണിന്‍റെ മുഖം, മൂക്ക്, വായ, ഇടതു കണ്ണ് എന്നിവ നഷ്ടമായത്. ഒരു കയ്യും മുറിച്ച് നീക്കേണ്ടി വന്നിരുന്നു.150 ഡോക്ടർമാരുടെ ശ്രമത്തിന്റെ ഫലമായി അങ്ങനെ ആരോണിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.മാസങ്ങൾക്കിപ്പുറം ആരോണിന്റെ കണ്ണ് ആരോഗ്യകരമായി പ്രവർത്തിക്കുനുണ്ടെന്നും ശസ്ത്രക്രിയ വിജയകരമെന്നും ഡോക്ടർമാർ അറിയിച്ചു. ശാസ്ത്രക്രിയ ചെയ്ത കണ്ണ് നിലവില്‍ തലച്ചോറിലേക്ക് വിവരങ്ങളൊന്നും കൈമാറുന്ന സ്ഥിതിയിലല്ല. 30കാരന്‍റെ കണ്ണും ത്വക്കുമാണ് ആരോണിന്‍റെ മുഖത്ത് വച്ച് പിടിപ്പിച്ചത്. മുന്‍ സൈനികനായിരുന്ന ആരോണിന്‍റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വലിയ ഊര്‍ജം പകരുന്നതാണ് ഈ വിജയമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.