വർക്കല. തദ്ദേശ സ്വയം ഭരണ വകുപ്പ്, അമൃത് മിഷനും ആലംകോട് VHSE ലെ NSS യൂണിറ്റും ചേർന്നു "ജലജീവിതം "പദ്ധതി നടപ്പിലാക്കി.. നഗര പരിധിയിൽ വരുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ജലാസംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നീ വിഷയങ്ങൾ പ്രേമേയമാക്കിയുള്ള പഠന പ്രവർത്തനങ്ങളാണ് പദ്ധതി. വർക്കല നഗര സഭ പരിധി യിലെ HVUPS കുരയ്ക്കണ്ണി യിലാണ് പദ്ധതി നടപ്പിലാക്കിയത്.
നഗരസഭ കൗൺസിലർ റെജി ആർ ഉദ്ഘടാനം ചെയ്തു. സ്കൂൾ HM രാജശ്രീ സ്വാഗതം പറഞ്ഞു. ആലംകോട് VHSS പ്രിൻസിപ്പൽ നിഷ V അധ്യക്ഷ ആയി. NSS PO സന്തോഷ് V നന്ദി പറഞ്ഞു.
പദ്ധതി യുടെ ഭാഗം ആയി മെസ്സേജ് മിറർ ക്യാമ്പസ് ക്യാൻവാസ് എന്നിവ സ്ഥാപിച്ചു. VHSE NSS യൂണിറ്റ് അവതരിപ്പിച്ച "ജലം ജീവിതം "എന്ന തെരുവ് നാടകം അവതരിപ്പിച്ചു.