ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിന് ടെന്‍ഡുല്‍ക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു.
പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോള്‍ ഗില്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. എന്നാല്‍ അധികനേരം അദ്ദേഹത്തിന് ക്രീസില്‍ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടില്‍ തളര്‍ന്ന ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മടങ്ങുമ്പോള്‍ മൂന്ന് സിക്സും എട്ട് ഫോറും ഗില്‍ നേടിയിരുന്നു. വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാര്‍ യാദവ് (1) അവസാന ഓവറില്‍ മടങ്ങി. ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍ (39) പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നെതര്‍ലന്‍ഡ്സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.