സോളാർ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയിൽ; ഒന്നും രണ്ടും പ്രതികള്‍ ഹാജരാകും

ആലപ്പുഴ: സോളാർ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയിൽ. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതി നൽകിയ ഹർജി തള്ളിയതോടെ ഗണേഷ് കുമാറും ഇന്ന് കോടതിയിൽ ഹാജരാകും. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോൾ ഒന്നും രണ്ടും പ്രതികൾ ഹാജരായിരുന്നില്ല. സോളാർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേർത്തെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.