കൊട്ടാരക്കര : കുണ്ടറ മുക്കൂട് മനുഭവനിൽ തുളസീധരൻ ആചാരിയുടെ മകൾ അനീഷയാണ് (36) കെഎസ്ആർടിസി ബസ് തട്ടി മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ആയിരുന്നു അപകടം. കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിലെ കാന്റീൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് കഴിഞ്ഞ മൂന്നാഴ്ചയ്ക്ക് മുൻപാണ് മരണപ്പെട്ടത്.