പെർമിറ്റ് ലംഘനം: റോബിൻ ബസ് പിടിച്ചെടുത്ത് കേസ്സെടുത്തു; അന്യായമെന്ന് നടത്തിപ്പുകാർ

പത്തനംതിട്ട: തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് ഇന്നും പിടിച്ചെടുത്തു. വൻ പോലീസ് സന്നാഹത്തോടെയെത്തി എം വി ഡി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.ഡ്രൈവർമാരുടെ ലൈസൻസും, ബസിൻ്റെ പെർമിറ്റും റദ്ദാക്കിയേക്കും.എന്നാൽ നടപടി അന്യായമെന്നാണ് നടത്തിപ്പുകാരുടെ പ്രതികരണം.