ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽ നിന്നാണ് ചിറ്റാറ്റിൻകര സ്വദേശി ശ്രീഹരിയുടെ ഉടമസ്ഥതയിലുള്ള KL21E 0319 എന്ന ആപ്പേ ഓട്ടോറിക്ഷ മോഷണം പോയത്. ശ്രീഹരി അച്ഛനോടൊപ്പം രാവിലെ 11 മണിയോടെ ആശുപത്രി പരിസരത്ത് ഓട്ടോ പാർക്ക് ചെയ്ത ശേഷം ചികിൽസക്ക് വേണ്ടി പോയതായിരുന്നു. ഉച്ചക്ക് 1 മണിക്ക് ചികിൽസ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ ഓട്ടോ പാർക്ക് ചെയ്തിരുന്നിടത്ത് എത്തിയപ്പോഴാണ് വാഹനം കളവുപോയ വിവരം അറിയുന്നത്. ആറ്റിങ്ങൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു. സമീപത്ത് സ്ഥാപിച്ചിട്ടുളള സുരക്ഷക്യാമറയിലെ ദൃശ്യങ്ങളും ഓട്ടോറിക്ഷ കണ്ടെത്തുന്നതിനുവേണ്ടി പരിശോധിക്കും. ഇന്ന് വൈകിട്ടോടെ അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങിലൂടെ മോഷ്ടാക്കൾ ഈ വാഹനത്തിൽ സഞ്ചരിച്ചതായും പോലീസിന് സൂചന ലഭിച്ചു.