കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ അയിരൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയായ അനസ് ഖാനും അയിരൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമ കേസിൽ പ്രതിയായ വില്ലിക്കടവ് സ്വദേശി ദേവ നാരായണൻ നിരവധി കേസുകളൽ പ്രതിയും മയക്കുമരുന്ന് കേസിലെ പ്രതിയും കൂടിയാണ് പോലീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ഒരു വർഷങ്ങൾക്കു മുന്നേ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലും പ്രതികളാണ് അനസ് ഖാൻ
ഇരുവരെയും കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ട് വരവ് അനസ്ഖാൻ ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ട് വാൾ കൊണ്ട് പോലീസിനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച CPO ബിനു വിന്റെ കൈക്ക് വെട്ടേറ്റു. തുടർന്ന് ഇയാൾ കത്തി ദേവ നാരായണന് കൈ മാറുകയും ഇയാൾ പോലീസിനെ ആക്രമിക്കുകയും ചെയ്തെങ്കികും പൊലീസ് ഒഴിഞ്ഞു മാറി. തുടർന്ന് അതി സാഹസികമായി പൊലീസ് ഇരുവരെയും കീഴടക്കി. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്