#കിളിമാനൂർ - കിളിമാനൂർ കേന്ദ്രീകരിച്ച് #കാലം (കിളിമാനൂർ ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ആറ്റ്യൂണിംഗ് മൂവ്മെൻറ് ) എന്ന സാംസ്ക്കാരിക സംഘടന രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
കലയും സാഹിത്യവും പരിപോഷിപ്പിക്കുക, പ്രദേശത്തെ കലാ സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുക എന്നിവ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും , പ്രാദേശിക കവികളെ ഉൾപ്പെടുത്തിയുള്ള കവിയരങ്ങ്, പ്രൊഫഷണൽ നാടകോത്സവം, സിനിമ പ്രദർശനവും , പുസ്‌തക ചർച്ച ഇവ സംഘടിപ്പിക്കലുമാണ് കാലം ലക്ഷ്യമിടുന്നത് .
വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തിലെ മുൻ നിര പ്രഭാഷകരെ ഉൾപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും ഉൾപ്പെടുന്നു. .സംഘടന ടിക്കറ്റ് വച്ച് പരിപാടികൾ നടത്തുന്നതല്ല. കിളിമാനൂരിന്റെ സ്വന്തം ഫെസ്റ്റ് എല്ലാ വർഷവും നടത്താനുള്ള തീരുമാനവും ഉണ്ടത്രെ .സമസ്തമേഖലയിലുമുള്ള പ്രതിഭകളെ കിളിമാനൂരിൽ എത്തിക്കാനും അവരുമായി സംവദിക്കാനുമുള്ള അവസരം ലക്ഷ്യങ്ങളിൽ ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു .
കാലത്തിന്റെ ഉദ്ഘാടനം ഡിസംബർ
29 ന് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത് സിനിമാതാരം ജയൻ ചേർത്തലയാണ് ഉദ്ഘാടകൻ . മോട്ടിവേറ്ററും മിനി സ്‌ക്രീൻ താരവുമായ കിഷോർ മുഖ്യ പ്രഭാഷകനാകും,,കവി കുരിപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും .ഗസൽ ഗായകൻ അലോഷി ആദമിന്റെ പരിപാടിയും മെഗാ തിരുവാതിരയും ഉണ്ടാകും .
വേദിയിൽ മേഖലകളിൽ പ്രശസ്‌തരായ കിളിമാനൂരിലെ പ്രതിഭകളെ ആദരിക്കും .
രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ