എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഒരു എഞ്ചിന്‍റെ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലെ പ്രധാന ഘടകം കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളുമാണ്. കാർബൺ മോണോക്സൈഡ്, അടഞ്ഞ സ്ഥലങ്ങളിൽ വലിയ അളവിൽ കടന്നെത്തിയാല്‍ മാരകമായിത്തീരും. കാർബൺ മോണോക്സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ടുവന്ന് മരണത്തിലേക്ക് നയിക്കുന്നു.
ഒരാള്‍ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുമ്പോൾ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങൾ പെട്ടെന്ന് ഓക്സിജൻ പുറന്തള്ളുന്നു. ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. കാർബൺ മോണോക്സൈഡുമായി സമ്പർക്കം പുലർത്തുമ്പോൾ ഹീമോഗ്ലോബിനിലെ ഓക്സിജനെ കാർബോക്സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്സിയ എന്ന് വിളിക്കുന്നു. ഇത് ആളുകളില്‍ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു.
ആള്‍ ഉണർന്നിരിക്കുന്നുവെങ്കിലോ ബോധമുണ്ടെങ്കിലോ കാറിനുപുറത്തിറങ്ങി രക്ഷപ്പെടാം. പക്ഷേ, അവർ മയക്കത്തിലോ മദ്യലഹരിയിലോ ആണെങ്കില്‍ വിഷവാതകം അകത്തുചെല്ലുന്നത് അവര്‍ അറിയാതെ പോകും. അതൊരു നിശബ്ദ മരണത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
നിർഭാഗ്യവശാൽ, എക്‌സ്‌ഹോസ്റ്റ് പുകകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ദുർഗന്ധം ഉണ്ടെങ്കിലും, കാർബൺ മോണോക്സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്മെന്‍റുകളിലായാലും, കാർ എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നമ്മള്‍ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം.എ സിയ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കില്‍, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളില്‍ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ വാഹനത്തില്‍ നിറയുന്നു.
പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. ഇങ്ങനെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ഏകദേശം 30,000 parts per million (ppm) കാർബൺ മോണോക്സൈഡ് വിഷ വാതകം ഉണ്ടാകും.
ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം.
എസി ഓൺ സ്റ്റാറ്റസ് ഉള്ള നിങ്ങളുടെ കാറിന്റെ ഒരു മണിക്കൂറോളം നിഷ്ക്രിയാവസ്ഥ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. വാതകം ഉള്ളിൽ കെട്ടിക്കിടന്ന് നിങ്ങളെ കൊന്നേക്കാം. കാർബൺ മോണോക്സൈഡ് വാതകം കാറിനുള്ളിൽ പ്രവഹിക്കും. ഇതോടെ നിങ്ങൾക്ക് വളരെയധികം ശ്വാസം മുട്ടിക്കാൻ തുടങ്ങും. കുറച്ച് മിനിറ്റിനുള്ളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ബോധം നഷ്ടപ്പെടുകയും ശ്വാസതടസ്സം മൂലം കാറിനുള്ളിൽ വച്ച് മരിക്കുകയും ചെയ്യാം. കാർബൺ മോണോക്സൈഡ് വാതകത്തിന്റെ പ്രധാന പ്രശ്‍നം, തുടർച്ചയായി ശ്വസിച്ചാൽ ഒരു വ്യക്തിക്ക് സ്വയം തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. തൽഫലമായി, കാറിനുള്ളിലെ വ്യക്തികൾക്ക് കാറിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്.ഏസി പരിപാലനം പ്രധാനമാണ്
നിങ്ങളുടെ കാറിന്‍റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എല്ലാ വർഷവും പരിശോധിക്കുക. ദീർഘദൂര യാത്രയ്‌ക്കായി കാർ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ എസി സിസ്റ്റം പരിശോധിച്ച് കേടുപാടുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ അടഞ്ഞ ഫിൽട്ടറുകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണികൾ നടത്തുക.
യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കാറിൽ ഉറങ്ങുകയോ അല്ലെങ്കിൽ കൂടുതൽ നേരം അകത്തിരിക്കുകയോ ചെയ്താൽ, കുറച്ചു സമയം വാഹനത്തിൽ നിന്ന് ഇറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക. ചെറിയ ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.
നിര്‍ത്തിയിട്ട കാറില്‍ എസി ഓണാക്കി കിടന്നുറങ്ങുമ്പോൾ, കുറച്ച് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കാൻ വിൻഡോ ഭാഗികമായി തുറന്നുവെക്കുക. പരമാവധി ഏസി ഇട്ട് കാറിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.