ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന പരിപാടിയിലൂടെ ആത്മീയ വചനങ്ങൾ മനുഷ്യരാശിക്ക് നൽകുന്നതിത് ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികളെ കിട്ടിയത് മഹാഭാഗ്യമാണെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ
ആറ്റിങ്ങൽ മിഷ്യൻ മുക്ക് ജംഗ്ഷനിൽ നവംബർ 9 ,10, 11 ,12 തീയതികളിലായി നടന്നുവരുന്ന ധ്യാനവും പ്രബോധനവും പരിപാടിയിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ
സ്വാഗതസംഘം ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു
ശിവഗിരി ശിവഗിരി മഠം പ്രസിഡണ്ടും ധ്യാന ആചാര്യനും സച്ചിദാനന്ദസ്വാമികൾ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോക്ടർ കെ.കെ മനോജൻ, സ്വാഗത സംഘം ജനറൽ കൺവീനർ സുരേഷ് ബാബു, പ്രതിഭ അശോകൻ, പ്രൊഫസർ സുശീല, വി.വിജയകുമാർ, അനിൽലാൽ ,അഡ്വ.അനിൽകുമാർ, രാജേന്ദ്രൻ കൂട്ടിൽ, അനിൽകുമാർ ബെ റീസ്, ഷിബു കിളിമാനൂർ, മനോഹരൻ വെഞ്ഞാറമൂട്, വി.എസ്. ശ്രീകുമാർ, അനിൽ കടാലിൽ ബാബു കഴക്കൂട്ടം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു