വെഞ്ഞാറമൂട് സ്വദേശി എലിപ്പനി ബാധിച്ചു മരിച്ചു.

വെഞ്ഞാറമൂട് സ്വദേശി എലിപ്പനി ബാധിച്ച് 
മരിച്ചു.പുല്ലമ്പാറ മരുതുംമൂട് സിഐടിയു തൊഴിലാളിയായ ചലിപ്പംകോണത്ത് വീട്ടിൽ
 ഷിബു (46 ) ആണ് മരണപ്പെട്ടത്.
 കഴിഞ്ഞ രണ്ടു ദിവസം മുന്നേ പനി 
കണ്ടതിനെ തുടർന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ 
നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കടുത്ത പനി
 ബാധിച്ച് വെന്റിലേറ്ററിലായിരുന്നു . ഇന്നലെ രാത്രി 11 മണിയോടുകൂടി മരണം 
സംഭവിച്ചു.
ഷിബുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഈ കുടുംബത്തിൻറെ 
ഏക ആശ്രയമായിരുന്നു ഷിബു .മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചലിപ്പുംകോണത്ത്
 ഷിബുവിന്റെ സ്വവസതിയിൽ സംസ്കരിച്ചു