ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 3.00 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മാതാവിന്റെ പുരയിടത്തിലുള്ള മരങ്ങൾ വിലങ്ങറ സ്വദേശി ഷൈലാജുദീ (67) ന്റെ പുരയിടത്തിലേക്ക് ചാഞ്ഞ് നിന്നത് മുറിച്ചു മാറ്റിയതിലുള്ള വിരോധത്തിൽ വിലങ്ങറ ഭാഗത്ത് വച്ച് പ്രതി കമ്പി വടികൊണ്ട് വയോധികന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും, ഇടത് കൈയ്യിലെ തള്ളവിരലിൽ ഇടിച്ച് അസ്ഥി പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ ഒളിയിടത്തിൽ നിന്നും പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശപ്രകാരം കിളിമാനൂർ പോലീസ് എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.