യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) ശാസ്ത്രപഥം പദ്ധതിയിൽ ഉന്നത വിജയം കരസ്ഥമാക്കി ആലംകോട് ഗവ: വി എച്ച് എസ് എസ് ലെ വി.എച്ച് എസ് ഇ വിഭാഗം വിദ്യാർത്ഥികളായ അൽ ഫഹിം, അഹമ്മദ് തുടങ്ങിയവർ. വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽBRC വഴി നടത്തിയ ജില്ലാതല മത്സരത്തിൽ വിജയം നേടിയാണ് സംസ്ഥാന തല മത്സരത്തിന് അർഹത നേടിയത്. വാട്സാപ്പ് ഗ്രൂപ്പിൽ കുട്ടികൾ അവതരിപ്പിച്ച നൂതന ആശയമാണ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.. 25000 രൂപയും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് ലഭിക്കുക,. അഹമ്മദ് എസ്, വാഴോട്ട് കോണം എസ് എസ് മൻസിൽ സുലൈമാൻ്റെ മകനാണ്.അൽ ഫഹീം കുന്നിൽ കട തുണ്ടതിൽ വീട്ടിൽ സഫീർ ഇബ്രാഹിമിൻ്റെ മകനാണ്