നെഹ്റു യൂത്ത് സെന്ററിന്റെ പ്രസിഡന്റായിരുന്ന അന്തരിച്ചുപോയ അബുഹസ്സന്റെ പേരിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കായി ഏർപ്പെടുത്തുന്ന പുരസ്കാരം കഥാപ്രസംഗ വേദിയിൽ അൻപതാണ്ടിലേറെക്കാലം നീണ്ട കലാസപര്യയ്ക്കുള്ള അംഗീകാരമായി കാഥികൻ പ്രൊഫ: അയിലം ഉണ്ണികൃഷ്ണന് നൽകുന്നു. അഡ്വ: വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ അവാർഡ് നൽകപ്പെടുന്നു. പൊന്നാടയും പ്രശംസാപത്രവും ശില്പവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.