വിവാഹ, വിവാഹാനന്തര ചടങ്ങുകളില്‍ പണവും സ്വര്‍ണവും നല്‍കുന്നത് ജില്ലയില്‍
വ്യാപകമാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായുള്ളത്. വിവാഹശേഷം അടുക്കള
കാണല്‍ ചടങ്ങിനെത്തുമ്ബോള്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ്
നല്‍കുന്നത്. വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന സ്ഥിതിയുമുണ്ട്.
വിവാഹശേഷം ചുരുങ്ങിയ നാളിനുള്ളില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട
തര്‍ക്കങ്ങളുമുണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ത്രീധനം
വാങ്ങുന്നത് ഗൗരവതരമാണ്. ഇവ പിന്നീട് ഗാര്‍ഹിക പീഡനക്കേസുകളായും
സ്ത്രീധനക്കേസുകളായും മാറുന്നുണ്ട്. തിരുവനന്തപുരത്ത് കമ്മിഷൻ
സിറ്റിംഗിനെത്തുന്നവയില്‍ ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ്
ഏറെയുമെന്ന് ജില്ലാതല സിറ്റിംഗില്‍ കമ്മിഷൻ അദ്ധ്യക്ഷ സതീദേവി പറഞ്ഞു.
കൗമാരക്കാരനെ ബാറില്‍
കൊണ്ടുപോകുന്ന അച്ഛൻ
കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരെ നടപടിക്ക് ചൈല്‍ഡ് ലൈന്
വനിതാ കമ്മിഷൻ നിര്‍ദ്ദേശം നല്‍കി.മദ്യപിച്ചെത്തുന്ന ഗൃഹനാഥൻ ഭാര്യയെയും
രണ്ടു മക്കളെയും ഉപദ്രവിക്കുന്നെന്ന പരാതി പരിഗണിക്കുമ്ബോഴാണ് ഈ വിവരം
കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ്
അമ്മയും മക്കളും കമ്മിഷനില്‍ പരാതി നല്‍കിയത്.
അമ്മയെ നോക്കാത്ത മക്കള്‍ ;
പരാതി ആര്‍.ഡി.ഒയ്ക്ക് കൈമാറി
വസ്തുക്കള്‍
സ്വന്തമാക്കിയശേഷം മക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി വനിതാ
കമ്മിഷൻ ആര്‍.ഡി.ഒയ്ക്ക് കൈമാറി. കുടുംബവീടും സ്ഥലവും ലഭിച്ച മകനും
മരുമകളും അമ്മയെ വീട്ടില്‍ കയറ്റുന്നില്ല. നിസഹായയായ അമ്മ അയല്‍വാസിയെ
കൂട്ടിയാണ് സിറ്റിംഗിനെത്തിയത്. അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ,
അഡ്വ.പി.കുഞ്ഞായിഷ, വി.ആര്‍.മഹിളാമണി, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി
എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണൻ, സി.ഐ ജോസ്
കുര്യൻ, അഡ്വക്കേറ്റുമാരായ സോണിയ സ്റ്റീഫൻ, സൗമ്യ,സരിത,സൂര്യ, കൗണ്‍സിലര്‍