സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. സെർവർ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.. ഇ-പോസ് സംവിധാനത്തിലെ തകരാറിനെ തുടർന്ന് രാവിലെ മുതൽ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറു മൂലം റേഷൻ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെറ്റ് വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണം.