കുട്ടിയുടെ മോചനത്തിന് ആവശ്യപ്പെട്ട തുക പത്തുലക്ഷമാകയാലാണ് ഇത്തരമൊരു സംശയം ഉയരുന്നത്. ഏതായാലും പൊലീസ് വളരെ ബുദ്ധിപൂര്‍വമാണ് നീങ്ങുന്നത്. മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി ജനത്തിന് കിട്ടേണ്ട വിവരങ്ങള്‍ അല്ലാതെ ഒന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്നലെ രാത്രി വീട്ടുകാര്‍ സമാഹരിച്ച പണം പിന്തുടര്‍ന്ന് പൊലീസ് എത്തിയതാണോ, അതോ പൊലീസ് തന്നെ കെണിയൊരുക്കി നല്‍കിയ പണമാണോ എന്നും സംശയം ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ നിർണ്ണായക സിസിറ്റിവി ദൃശ്യങ്ങൾ പുറത്തുവന്നു.സംശയമുള്ള ഡിസയര്‍ കാർ വേളമാനൂരിൽ നിന്ന് കല്ല്വാതിൽക്കലിലേക്ക് പോകുന്നതാണ് ദൃശ്യങ്ങൾ. പ്രതികൾ സഞ്ചരിച്ചത് KL 04 AF 3239 എന്ന കാറിൽ. കാറിന്റെ ഉടമസ്ഥൻ ബിമൽ സുരേഷ് എന്നയാളാണ്. വേളമാനൂർ കേന്ദ്രീകരിച്ചു പോലീസ് ഇന്നലെ രാത്രി മുതൽ അന്വേഷണം നടത്തി വരികയാണ്.